Friday, October 1, 2010

new pension sheme




2004 മുതല്‍ സര്‍വീസ് ല്‍ കയറിയ  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന statutary  പെന്‍ഷന്‍ സ്കീം നിര്‍ത്തലാക്കി  പകരം CPF - contributary pension system  എന്ന പേരില്‍ മറൊരു പെന്‍ഷന്‍ സിസ്റ്റം നടപ്പിലാക്കി വരുന്നു.   . 
2009  മെയ്‌  1  മുതല്‍ഏതാണ്ട് അതെ architecture ഇല്‍ ഉള്ള "ന്യൂ പെന്‍ഷന്‍ സ്കീം "  നിലവില്‍ വന്നു . നിലവില്‍ ന്യൂ പെന്‍ഷന്‍ സ്കീമില്‍ അംഗമല്ലാത്ത 18 നും 55  നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാം.     (സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ contribution കൂടെ ഉണ്ട് എന്നത് മാത്രമാണ് ഇവ തമ്മിലുള്ള വ്യത്യാസം .) ന്യൂ പെന്‍ഷന്‍ സ്കീം ഇല്‍ 2 തരം അക്കൗണ്ട്‌ കള്‍ ആണുള്ളത്.
 tier 1 ഉം tier2 വും.
tier 1  അക്കൗണ്ട്‌ നിര്‍ബന്ധമാണ്‌. അതായതു ന്യൂ പെന്‍ഷന്‍ സ്കീം ല്‍ ചേരുക എന്ന് പറഞ്ഞാല്‍ tier 1  ല്‍ ചേരുക എന്നാണ്. tier 2  ചേരണമെന്ന് നിര്‍ബന്ധമില്ല. വേണമെങ്കില്‍ ചേരാം . അത്ര മാത്രം.

ന്യൂ പെന്‍ഷന്‍ സ്കീം ഇല്‍ അംഗമാകാന്‍ ‍ തൊട്ടടുത്തുള്ള  pop -sp യെ സമീപിക്കുക . ( point of presence - service provider) -  എന്ന് പറഞ്ഞാല്‍ ഹെഡ് പോസ്റ്റ്‌ ഓഫീസ് അല്ലെങ്കില്‍ സ്റ്റേറ്റ് ബാങ്ക് , icici ബാങ്ക് , kotak mahindra  ബാങ്ക്  തുടങ്ങിയവയുടെ സാങ്കേതിക നാമമാണ് ഈ  pop-sp.
 ഫോം ഫില്‍ ചെയ്തു കൊടുക്കുക. രണ്ട്‌  ഫോട്ടോ , തിരിച്ചറിയല്‍ കാര്‍ഡ്‌, ഡേറ്റ് ഓഫ് ബര്‍ത്ത് തെളിയിക്കാനുള്ള രേഖ . അഡ്രസ്‌ പ്രൂഫ്‌ തുടങ്ങിയവ കൊടുക്കേണ്ടി വരും.

tier 1  അക്കൗണ്ട്‌ ഇല്‍ ചേരാന്‍   500  രൂഫ മിനിമം വേണം  .
-വര്‍ഷം  കുറഞ്ഞത്‌ 4 തവണ എങ്കിലും അടക്കണം.
- മൊത്തത്തില്‍ ഒരു വര്‍ഷം 6000  ക മിനിമം അടക്കണം
  എന്നിവയാണ് മറ്റു നിബന്ധനകള്‍. അടവുകള്‍ക്ക് contribution  എന്നാണ് പറയുക. അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യാന്‍ ചെല്ലുമ്പോള്‍ ആദ്യത്തെ contribution അടക്കണം. അക്കൗണ്ട്‌ തുടങ്ങി ദിവസങ്ങള്‍ക്കകം PRAN - PERMANENT RETIREMENT ACCOUNT NUMBER -  അഥവാ ന്യൂ പെന്‍ഷന്‍ സ്കീം ലെ നിങ്ങളുടെ അക്കൗണ്ട്‌ നമ്പര്‍ നിങ്ങള്‍ക്ക് അയച്ചു തരും.(C R A - central record keeping agency ) ആണ് PRAN അയച്ചു തരിക.  തുടര്‍ന്നുള്ള അടവുകള്‍ക്ക് ഈ  PRAN  വേണം.

ഏതായാലും  60 വയസ്സാകുമ്പോള്‍ മൊത്തം തുകയുടെ 60%  ഒന്നിച്ചു തരും. . ബാക്കിയുള്ള 40  %  കൊണ്ട് തുടര്‍ന്നുള്ള കാലം പെന്‍ഷന്‍ തരും ( You have to purchase an annuity by this 40% of sum). എന്നാണ് ഓഫര്‍.

ഇനി tier2  അക്കൗണ്ട്‌ ന്റെ കാര്യം.
സജീവമായ ടയര്‍ 1 അക്കൗണ്ട്‌ ഉള്ളയാള്‍ക്ക് ടയര്‍ 2  അക്കൗണ്ട്‌ തുടങ്ങാം. ( തുടങ്ങുമ്പോള്‍ വേണമെങ്ങില്‍ 2 ഉം ഒന്നിച്ചു തുടങ്ങാം. )
- തുടങ്ങുമ്പോള്‍ മിനിമം 1000 ക വേണം.
- തുടര്‍ന്നുള്ള അടവുകള്‍ക്ക് മിനിമം തുക 250 ക .
- ടയര്‍ 1 ലെ പോലെ നാലു തവണയെങ്കിലും അടക്കണം  എന്നൊന്നുമില്ല.
- സാമ്പത്തിക വര്‍ഷ അവസാനം 2000 രൂപ അക്കൗണ്ട്‌ ഇല്‍ കാണണം എന്ന് മാത്രം.
ടയര്‍ 2 അക്കൗണ്ട്‌ ഇല്‍ ഉള്ള തുക ഇതു സമയം വേണമെങ്കിലും പിന്‍വലിക്കാം എന്നതാണ് പ്രത്യേകത.
( ഏതാണ്ട് ഒരു PF അക്കൗണ്ട്‌ പോലെ )

ന്യൂ പെന്‍ഷന്‍ സ്കീമില്‍ അടക്കുന്ന തുക മാനേജ് ചെയ്യാന്‍ 7 കമ്പനി കളെയാണ് PFRDA ( pension fund regulatory and developement authority ) നിയമിച്ചിരിക്കുന്നത് .




 UTI Retirement Solutions Limited





ഇതില്‍ ഏത് ഫണ്ട്‌ മാനേജര്‍ വേണമെന്ന് subscriber  തിരഞ്ഞെടുക്കണം. ഏത് തരത്തില്‍ ഉള്ള investement plan  വേണമെന്നും നിഷ്കര്‍ഷിക്കാവുന്നതാണ് ( ആക്റ്റീവ് ചോയ്സ്) . അല്ലെങ്കില്‍ നിക്ഷേപകന്റെ പ്രായം കണക്കിലെടുത്ത് ഫണ്ട്‌ മാനേജര്‍ തന്നെ പ്ലാന്‍ ചെയ്യും  (Auto choice ). ഏതായാലും  പരമാവധി 50  % വരെ മാത്രമേ equity കളില്‍ നിക്ഷേപിക്കൂ.( മാര്‍ക്കറ്റ് തലയും കുത്തി താഴെ പോയാലും 50 % നു മാത്രമേ റിസ്ക്‌ ഉണ്ടാവുള്ളൂ എന്നര്‍ത്ഥം .)

ഇത് വരെയുള്ള NPS ന്റെ പെര്‍ഫോമന്‍സ് മോശമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി 14.5 % റിട്ടേണ്‍ ലഭിച്ചിട്ടുണ്ട്.

Tax benefit  ന്റെ കാര്യം 
ഓഫര്‍ ഡോക്യുമെന്റ് ഇല്‍ വ്യക്തമായി ഒന്നും പറയുന്നില്ല. എന്നാലും section  80 (C) പ്രകാരമുള്ള excemption കിട്ടും എന്നാണ് അറിവ്. (CPF ഉള്ള ജീവനക്കാര്‍ക്ക് ഇത് ലഭിക്കുന്നുണ്ട് .). TAX ഘടന E _E_ T ( excempt - excempt- taxable ) ആയിരിക്കുമത്രേ. അതായതു contribution ഉം accumulation ഉം excemption ലഭിക്കും. withdrawal taxable ആയിരിക്കും.