Friday, October 1, 2010

new pension sheme




2004 മുതല്‍ സര്‍വീസ് ല്‍ കയറിയ  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന statutary  പെന്‍ഷന്‍ സ്കീം നിര്‍ത്തലാക്കി  പകരം CPF - contributary pension system  എന്ന പേരില്‍ മറൊരു പെന്‍ഷന്‍ സിസ്റ്റം നടപ്പിലാക്കി വരുന്നു.   . 
2009  മെയ്‌  1  മുതല്‍ഏതാണ്ട് അതെ architecture ഇല്‍ ഉള്ള "ന്യൂ പെന്‍ഷന്‍ സ്കീം "  നിലവില്‍ വന്നു . നിലവില്‍ ന്യൂ പെന്‍ഷന്‍ സ്കീമില്‍ അംഗമല്ലാത്ത 18 നും 55  നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാം.     (സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ contribution കൂടെ ഉണ്ട് എന്നത് മാത്രമാണ് ഇവ തമ്മിലുള്ള വ്യത്യാസം .) ന്യൂ പെന്‍ഷന്‍ സ്കീം ഇല്‍ 2 തരം അക്കൗണ്ട്‌ കള്‍ ആണുള്ളത്.
 tier 1 ഉം tier2 വും.
tier 1  അക്കൗണ്ട്‌ നിര്‍ബന്ധമാണ്‌. അതായതു ന്യൂ പെന്‍ഷന്‍ സ്കീം ല്‍ ചേരുക എന്ന് പറഞ്ഞാല്‍ tier 1  ല്‍ ചേരുക എന്നാണ്. tier 2  ചേരണമെന്ന് നിര്‍ബന്ധമില്ല. വേണമെങ്കില്‍ ചേരാം . അത്ര മാത്രം.

ന്യൂ പെന്‍ഷന്‍ സ്കീം ഇല്‍ അംഗമാകാന്‍ ‍ തൊട്ടടുത്തുള്ള  pop -sp യെ സമീപിക്കുക . ( point of presence - service provider) -  എന്ന് പറഞ്ഞാല്‍ ഹെഡ് പോസ്റ്റ്‌ ഓഫീസ് അല്ലെങ്കില്‍ സ്റ്റേറ്റ് ബാങ്ക് , icici ബാങ്ക് , kotak mahindra  ബാങ്ക്  തുടങ്ങിയവയുടെ സാങ്കേതിക നാമമാണ് ഈ  pop-sp.
 ഫോം ഫില്‍ ചെയ്തു കൊടുക്കുക. രണ്ട്‌  ഫോട്ടോ , തിരിച്ചറിയല്‍ കാര്‍ഡ്‌, ഡേറ്റ് ഓഫ് ബര്‍ത്ത് തെളിയിക്കാനുള്ള രേഖ . അഡ്രസ്‌ പ്രൂഫ്‌ തുടങ്ങിയവ കൊടുക്കേണ്ടി വരും.

tier 1  അക്കൗണ്ട്‌ ഇല്‍ ചേരാന്‍   500  രൂഫ മിനിമം വേണം  .
-വര്‍ഷം  കുറഞ്ഞത്‌ 4 തവണ എങ്കിലും അടക്കണം.
- മൊത്തത്തില്‍ ഒരു വര്‍ഷം 6000  ക മിനിമം അടക്കണം
  എന്നിവയാണ് മറ്റു നിബന്ധനകള്‍. അടവുകള്‍ക്ക് contribution  എന്നാണ് പറയുക. അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യാന്‍ ചെല്ലുമ്പോള്‍ ആദ്യത്തെ contribution അടക്കണം. അക്കൗണ്ട്‌ തുടങ്ങി ദിവസങ്ങള്‍ക്കകം PRAN - PERMANENT RETIREMENT ACCOUNT NUMBER -  അഥവാ ന്യൂ പെന്‍ഷന്‍ സ്കീം ലെ നിങ്ങളുടെ അക്കൗണ്ട്‌ നമ്പര്‍ നിങ്ങള്‍ക്ക് അയച്ചു തരും.(C R A - central record keeping agency ) ആണ് PRAN അയച്ചു തരിക.  തുടര്‍ന്നുള്ള അടവുകള്‍ക്ക് ഈ  PRAN  വേണം.

ഏതായാലും  60 വയസ്സാകുമ്പോള്‍ മൊത്തം തുകയുടെ 60%  ഒന്നിച്ചു തരും. . ബാക്കിയുള്ള 40  %  കൊണ്ട് തുടര്‍ന്നുള്ള കാലം പെന്‍ഷന്‍ തരും ( You have to purchase an annuity by this 40% of sum). എന്നാണ് ഓഫര്‍.

ഇനി tier2  അക്കൗണ്ട്‌ ന്റെ കാര്യം.
സജീവമായ ടയര്‍ 1 അക്കൗണ്ട്‌ ഉള്ളയാള്‍ക്ക് ടയര്‍ 2  അക്കൗണ്ട്‌ തുടങ്ങാം. ( തുടങ്ങുമ്പോള്‍ വേണമെങ്ങില്‍ 2 ഉം ഒന്നിച്ചു തുടങ്ങാം. )
- തുടങ്ങുമ്പോള്‍ മിനിമം 1000 ക വേണം.
- തുടര്‍ന്നുള്ള അടവുകള്‍ക്ക് മിനിമം തുക 250 ക .
- ടയര്‍ 1 ലെ പോലെ നാലു തവണയെങ്കിലും അടക്കണം  എന്നൊന്നുമില്ല.
- സാമ്പത്തിക വര്‍ഷ അവസാനം 2000 രൂപ അക്കൗണ്ട്‌ ഇല്‍ കാണണം എന്ന് മാത്രം.
ടയര്‍ 2 അക്കൗണ്ട്‌ ഇല്‍ ഉള്ള തുക ഇതു സമയം വേണമെങ്കിലും പിന്‍വലിക്കാം എന്നതാണ് പ്രത്യേകത.
( ഏതാണ്ട് ഒരു PF അക്കൗണ്ട്‌ പോലെ )

ന്യൂ പെന്‍ഷന്‍ സ്കീമില്‍ അടക്കുന്ന തുക മാനേജ് ചെയ്യാന്‍ 7 കമ്പനി കളെയാണ് PFRDA ( pension fund regulatory and developement authority ) നിയമിച്ചിരിക്കുന്നത് .




 UTI Retirement Solutions Limited





ഇതില്‍ ഏത് ഫണ്ട്‌ മാനേജര്‍ വേണമെന്ന് subscriber  തിരഞ്ഞെടുക്കണം. ഏത് തരത്തില്‍ ഉള്ള investement plan  വേണമെന്നും നിഷ്കര്‍ഷിക്കാവുന്നതാണ് ( ആക്റ്റീവ് ചോയ്സ്) . അല്ലെങ്കില്‍ നിക്ഷേപകന്റെ പ്രായം കണക്കിലെടുത്ത് ഫണ്ട്‌ മാനേജര്‍ തന്നെ പ്ലാന്‍ ചെയ്യും  (Auto choice ). ഏതായാലും  പരമാവധി 50  % വരെ മാത്രമേ equity കളില്‍ നിക്ഷേപിക്കൂ.( മാര്‍ക്കറ്റ് തലയും കുത്തി താഴെ പോയാലും 50 % നു മാത്രമേ റിസ്ക്‌ ഉണ്ടാവുള്ളൂ എന്നര്‍ത്ഥം .)

ഇത് വരെയുള്ള NPS ന്റെ പെര്‍ഫോമന്‍സ് മോശമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി 14.5 % റിട്ടേണ്‍ ലഭിച്ചിട്ടുണ്ട്.

Tax benefit  ന്റെ കാര്യം 
ഓഫര്‍ ഡോക്യുമെന്റ് ഇല്‍ വ്യക്തമായി ഒന്നും പറയുന്നില്ല. എന്നാലും section  80 (C) പ്രകാരമുള്ള excemption കിട്ടും എന്നാണ് അറിവ്. (CPF ഉള്ള ജീവനക്കാര്‍ക്ക് ഇത് ലഭിക്കുന്നുണ്ട് .). TAX ഘടന E _E_ T ( excempt - excempt- taxable ) ആയിരിക്കുമത്രേ. അതായതു contribution ഉം accumulation ഉം excemption ലഭിക്കും. withdrawal taxable ആയിരിക്കും. 
  

Sunday, September 26, 2010

കോമണ്‍ " വെല്‍ത്ത്" ഗെയിംസ്




ബ്രിട്ടനും അതിന്റെ അടിയാന്മാരയിരുന്ന 54 അജ്യങ്ങളും ചേര്‍ന്നുള്ള ഒരു നോണ്‍ ഗവന്മേന്ടല്‍ അസോസിയേഷന്‍ ആണ് കോമണ്‍ വെല്‍ത്ത് .
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അടിയാന്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യങ്ങളും മറ്റും നേടാന്‍ തുടങ്ങിയ സമയത്ത് ലോര്‍ഡ്‌ റോസ്ബെരി (lord Roseberry) എന്ന  സായ്പ്പ് പ്രഭുവിന്റെ ബുദ്ധിയില്‍ ഉദിച്ച ഒരു ആശയം  . ആദ്യം അറിയപ്പെട്ടിരുന്നത് ബ്രിട്ടീഷ്‌ കോമണ്‍ വെല്‍ത്ത് എന്നായിരുന്നു . പിന്നിട് സാദാ കോമണ്‍ വെല്‍ത്ത് ആയി. 'ഹെഡ് ഓഫ് കോമണ്‍ വെല്‍ത്ത്' എന്ന ആലങ്കാരിക പദവിയില്‍ ബ്രിട്ടീഷ്‌ രാജ്ഞി തന്നെ . അതായതു ഞമ്മള്‍ നിങ്ങക്കടെ പയേ തമ്പ്രാക്കന്മാരയിരുന്നു എന്ന മേല്‍കോയ്മ നില നിര്‍ത്തല്‍ ആണ് സംഗതിയുടെ താല്പര്യം.


  സംഗതി ഇങ്ങനൊക്കെ ആണെങ്കിലും ഈ കോമണ്‍ വെല്‍ത്ത് ഗെയിംസ് ലോകത്തിലെ എണ്ണപ്പെട്ട ഒരു സ്പോര്‍ട്സ് ആന്‍ഡ്‌ ഗെയിംസ് വേദി ആയിരുന്നു. ഇത് വരെ. അങ്ങനെയിരിക്കെയാണ് നമ്മള്‍ ഇന്ത്യ ക്കാര്‍ക്ക് ഇതിനു ആതിഥ്യം അരുളാനുള്ള 'അസുലഭ' ഭാഗ്യം വന്നു ചേരുന്നത്. ഗ്രഹണി പിടിച്ച പുള്ളാര് ചക്കക്കൂട്ടാന്‍ കണ്ട മാതിരി കല്‍മാഡി അണ്ണനും ഗില്‍ സാറും ഒക്കെ കൂടെ എടുത്തു ചാടി. 7907 കോടി രൂഫ ചെലവാകുമെന്നാണ് ഗില്‍ അണ്ണന്‍ രാജ്യ സഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതയാലും ചെലവാക്കി ചെലവാക്കി അവസാനം ഗെയിംസ് തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ ഉള്ള വാര്‍ത്തകള്‍ ഇങ്ങനെ.
- പ്രധാന വേദിയായ നെഹ്‌റു സ്റെടിയതിന്റെ മേല്‍കൂര മൂന്നു തവണ പൊളിഞ്ഞു വീണു.
- ഗെയിംസിനായി പണിഞ്ഞ നടപ്പാലം താഴെ കിടക്കുന്നു. ( ഇനി അത് പൊക്കി വെക്കാന്‍ സൈന്യം വരുമെന്ന് പറയുന്നു.)
- ഗെയിംസ് വില്ലജ് ബഹുകേമം. കട്ടിലുകളില്‍ പട്ടി കിടക്കുന്നു.
- കൊള്ളാവുന്ന താരങ്ങള്‍ മിക്കവാറുംപിന്മാറി . കാരണം പറഞ്ഞത് സൌകര്യമില്ലയ്മയും സുരക്ഷക്കുറവും..

അതായത് ഈ 7907 രൂഫ - നികുതിപ്പണം - കൊടുത്തു കിട്ടുന്നത് മാനഹാനിയും നാണക്കേടും മാത്രം. രാജ്യത്തിന്‌.


കല്‍മാഡി മാര്‍ക്ക് വേറെ കിട്ടുമായിരിക്കും.



ഏതായാലും ഇങ്ങനൊക്കെയാണ് ഇന്ത്യ .. ഭാരതം


വാല്‍ക്കഷണം.: സൌതാഫ്രിക്കാന്‍ അതലറ്റ് കളുടെ റൂമില്‍ പാമ്പ്‌ കയറി.!!


ഏയ്‌..അത് നമ്മുടെ അയ്യപ്പ ബൈജു ഗെയിംസ് കാണാന്‍ ചെന്നതായിരിക്കും..






തുടക്കം .

തകര്‍പ്പന്‍  ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന് കുറെ നാളായി വിചാരിക്കുന്നു . ഇടക്കൊരെണ്ണം തുടങ്ങിയതുമാണ് . ആംഗലേയം ആയിരുന്നു.കിടിലന്‍ ഒരു വിഷയം ഒന്നെര പേജില്‍ കോപ്പി പേസ്റ്റ് ചെയ്തു . പക്ഷെ ക്ലെച് പിടിച്ചില്ല .നാട്ടുകാര്‍ക്ക് ആംഗലേയം വലിയ പിടിപടില്ലാത്തത് കൊണ്ടായിരിക്കും. എന്ത് ചെയ്യാം നമ്മുടെ വിധി.!! ഇപ്പോള്‍ മലയാളം ഒന്ന് പരീക്ഷിച്ചു കളയാം എന്നാണ് തീരുമാനം . ബെര്‍ളി അച്ചയനാണ് ദ്രോണാചാര്യര്‍. അച്ചയനോടുള്ള ആരാധനാ ഇപ്പോള്‍ ഉച്ച സ്ഥായിയില്‍ ആണ്. ബ്ലോഗി ബ്ലോഗി ഗുരുവിനേക്കാള്‍ വല്ലിയ ബ്ലോഗ്ഗര്‍ ആകുമോ ?, ഗുരു പെരുവിരല്‍ ഗുരുദക്ഷിണ ആയി ചോദിക്കുമോ?, പിന്നെ ജീവിതകാലം മുഴുവന്‍ ഞാന്‍ സ്പേസ് ബാര്‍ അടിക്കാതെ ബ്ലോഗേണ്ടി വരുമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. അച്ചായന്റെ ഇമ്പാക്റ്റ് ചെലപ്പോ ബ്ലോഗില്‍  കണ്ടേക്കാം. നിങ്ങള്‍ സദയം ക്ഷമിക്കുക. അല്ലെങ്കില്‍ സഹിക്കുക.!!!!