Sunday, September 26, 2010
തുടക്കം .
തകര്‍പ്പന്‍ ഒരു ബ്ലോഗ് തുടങ്ങണം എന്ന് കുറെ നാളായി വിചാരിക്കുന്നു . ഇടക്കൊരെണ്ണം തുടങ്ങിയതുമാണ് . ആംഗലേയം ആയിരുന്നു.കിടിലന്‍ ഒരു വിഷയം ഒന്നെര പേജില്‍ കോപ്പി പേസ്റ്റ് ചെയ്തു . പക്ഷെ ക്ലെച് പിടിച്ചില്ല .നാട്ടുകാര്‍ക്ക് ആംഗലേയം വലിയ പിടിപടില്ലാത്തത് കൊണ്ടായിരിക്കും. എന്ത് ചെയ്യാം നമ്മുടെ വിധി.!! ഇപ്പോള്‍ മലയാളം ഒന്ന് പരീക്ഷിച്ചു കളയാം എന്നാണ് തീരുമാനം . ബെര്‍ളി അച്ചയനാണ് ദ്രോണാചാര്യര്‍. അച്ചയനോടുള്ള ആരാധനാ ഇപ്പോള്‍ ഉച്ച സ്ഥായിയില്‍ ആണ്. ബ്ലോഗി ബ്ലോഗി ഗുരുവിനേക്കാള്‍ വല്ലിയ ബ്ലോഗ്ഗര്‍ ആകുമോ ?, ഗുരു പെരുവിരല്‍ ഗുരുദക്ഷിണ ആയി ചോദിക്കുമോ?, പിന്നെ ജീവിതകാലം മുഴുവന്‍ ഞാന്‍ സ്പേസ് ബാര്‍ അടിക്കാതെ ബ്ലോഗേണ്ടി വരുമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. അച്ചായന്റെ ഇമ്പാക്റ്റ് ചെലപ്പോ ബ്ലോഗില്‍ കണ്ടേക്കാം. നിങ്ങള്‍ സദയം ക്ഷമിക്കുക. അല്ലെങ്കില്‍ സഹിക്കുക.!!!!
Subscribe to:
Post Comments (Atom)
എല്ലാവിധ ആശംസകളും .....
ReplyDeletefirst comment on my post. thank u..
ReplyDeleteHmmmmm....
ReplyDelete