Sunday, September 26, 2010

കോമണ്‍ " വെല്‍ത്ത്" ഗെയിംസ്




ബ്രിട്ടനും അതിന്റെ അടിയാന്മാരയിരുന്ന 54 അജ്യങ്ങളും ചേര്‍ന്നുള്ള ഒരു നോണ്‍ ഗവന്മേന്ടല്‍ അസോസിയേഷന്‍ ആണ് കോമണ്‍ വെല്‍ത്ത് .
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അടിയാന്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യങ്ങളും മറ്റും നേടാന്‍ തുടങ്ങിയ സമയത്ത് ലോര്‍ഡ്‌ റോസ്ബെരി (lord Roseberry) എന്ന  സായ്പ്പ് പ്രഭുവിന്റെ ബുദ്ധിയില്‍ ഉദിച്ച ഒരു ആശയം  . ആദ്യം അറിയപ്പെട്ടിരുന്നത് ബ്രിട്ടീഷ്‌ കോമണ്‍ വെല്‍ത്ത് എന്നായിരുന്നു . പിന്നിട് സാദാ കോമണ്‍ വെല്‍ത്ത് ആയി. 'ഹെഡ് ഓഫ് കോമണ്‍ വെല്‍ത്ത്' എന്ന ആലങ്കാരിക പദവിയില്‍ ബ്രിട്ടീഷ്‌ രാജ്ഞി തന്നെ . അതായതു ഞമ്മള്‍ നിങ്ങക്കടെ പയേ തമ്പ്രാക്കന്മാരയിരുന്നു എന്ന മേല്‍കോയ്മ നില നിര്‍ത്തല്‍ ആണ് സംഗതിയുടെ താല്പര്യം.


  സംഗതി ഇങ്ങനൊക്കെ ആണെങ്കിലും ഈ കോമണ്‍ വെല്‍ത്ത് ഗെയിംസ് ലോകത്തിലെ എണ്ണപ്പെട്ട ഒരു സ്പോര്‍ട്സ് ആന്‍ഡ്‌ ഗെയിംസ് വേദി ആയിരുന്നു. ഇത് വരെ. അങ്ങനെയിരിക്കെയാണ് നമ്മള്‍ ഇന്ത്യ ക്കാര്‍ക്ക് ഇതിനു ആതിഥ്യം അരുളാനുള്ള 'അസുലഭ' ഭാഗ്യം വന്നു ചേരുന്നത്. ഗ്രഹണി പിടിച്ച പുള്ളാര് ചക്കക്കൂട്ടാന്‍ കണ്ട മാതിരി കല്‍മാഡി അണ്ണനും ഗില്‍ സാറും ഒക്കെ കൂടെ എടുത്തു ചാടി. 7907 കോടി രൂഫ ചെലവാകുമെന്നാണ് ഗില്‍ അണ്ണന്‍ രാജ്യ സഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതയാലും ചെലവാക്കി ചെലവാക്കി അവസാനം ഗെയിംസ് തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ ഉള്ള വാര്‍ത്തകള്‍ ഇങ്ങനെ.
- പ്രധാന വേദിയായ നെഹ്‌റു സ്റെടിയതിന്റെ മേല്‍കൂര മൂന്നു തവണ പൊളിഞ്ഞു വീണു.
- ഗെയിംസിനായി പണിഞ്ഞ നടപ്പാലം താഴെ കിടക്കുന്നു. ( ഇനി അത് പൊക്കി വെക്കാന്‍ സൈന്യം വരുമെന്ന് പറയുന്നു.)
- ഗെയിംസ് വില്ലജ് ബഹുകേമം. കട്ടിലുകളില്‍ പട്ടി കിടക്കുന്നു.
- കൊള്ളാവുന്ന താരങ്ങള്‍ മിക്കവാറുംപിന്മാറി . കാരണം പറഞ്ഞത് സൌകര്യമില്ലയ്മയും സുരക്ഷക്കുറവും..

അതായത് ഈ 7907 രൂഫ - നികുതിപ്പണം - കൊടുത്തു കിട്ടുന്നത് മാനഹാനിയും നാണക്കേടും മാത്രം. രാജ്യത്തിന്‌.


കല്‍മാഡി മാര്‍ക്ക് വേറെ കിട്ടുമായിരിക്കും.



ഏതായാലും ഇങ്ങനൊക്കെയാണ് ഇന്ത്യ .. ഭാരതം


വാല്‍ക്കഷണം.: സൌതാഫ്രിക്കാന്‍ അതലറ്റ് കളുടെ റൂമില്‍ പാമ്പ്‌ കയറി.!!


ഏയ്‌..അത് നമ്മുടെ അയ്യപ്പ ബൈജു ഗെയിംസ് കാണാന്‍ ചെന്നതായിരിക്കും..






No comments:

Post a Comment